കത്തോലിക്കാസഭ മഹാജൂബിലി: കണ്ണൂർ രൂപതാതല ആഘോഷത്തിന് ഇന്ന് തുടക്കം
1490565
Saturday, December 28, 2024 7:04 AM IST
കണ്ണൂർ: ഫ്രാൻസിസ് മാർപാപ്പ ആഗോള കത്തോലിക്കാ സഭയിൽ പ്രഖ്യാപിച്ച മഹാജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം ഇന്ന് എല്ലാ രൂപതകളിലും നടക്കും. കണ്ണൂർ രൂപതാതല ഉദ്ഘാടനം ഉച്ചകഴിഞ്ഞു 2.45 ന് സെന്റ് തെരേസാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, രൂപത വികാരി ജനറൽ ഡോ. മോൺ. ക്ലാരൻസ് പാലിയത്ത്, രൂപതയിലെ വൈദിക - സന്യസ്ത - അല്മായ പ്രതിനിധികളും പ്രത്യാശയുടെ കുരിശ് വഹിച്ചു കൊണ്ട് പ്രദക്ഷിണമായി രൂപതയുടെ ഭദ്രാസന പള്ളിയായ ബർണശേരി ഹോളി ടിനിറ്റി കത്തീഡ്രലിലേക്ക് പ്രവേശിക്കും.
ജൂബിലി ലോഗോ കൈകളിലേന്തി 63 പാരിഷ് കൗൺസിൽ സെക്രട്ടറിമാരും രൂപതയിലെ മുഴുവൻ മതാധ്യാപകരും സന്യസ്തരും അല്മായരും വൈദികരും പ്രദക്ഷിണത്തിൽ പങ്കെടുക്കും. പ്രത്യാശയുടെ കുരിശ് കത്തീഡ്രൽ ദേവാലയത്തിൽ സ്ഥാപിച്ചതിനു ശേഷം ആഘോഷമായ സമൂഹബലി ഉണ്ടായിരിക്കും.