പോക്സോ കേസില്‍ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും
1490564
Saturday, December 28, 2024 7:04 AM IST
മട്ടന്നൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ മട്ടന്നൂർ പോക്സോ അതിവേഗ കോടതി അഞ്ച് വർഷം തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പാതിരിയാട് സ്വദേശി ഇബ്രാഹിമിനെ (59)യാണ് മട്ടന്നൂർ പോക്സോ കോടതി ജഡ്ജ് അനിറ്റ് ജോസഫ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയിൽ നിന്ന് 40,000 രൂപ ഇരയ്ക്ക് നൽകണം. 2023ൽ പിണറായി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ കൂട്ടികൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍വച്ച് പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. എസ്ഐ ബി.എസ്. ബാവിഷാണ് കേസ് രജിസ്റ്റര്‍ചെയ്തത്. എസ്ഐ ടി. രമേശന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്‍സ്പെക്ടര്‍ ഇ.പി. സുരേശന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.