12 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 12 വര്‍ഷം തടവ്
1490563
Saturday, December 28, 2024 7:04 AM IST
മട്ടന്നൂർ: പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിയെ മട്ടന്നൂർ പോക്സോ അതിവേഗ കോടതി 12 വര്‍ഷം തടവിനും 60,000 പിഴയ്ക്കും ശിക്ഷിച്ചു. പോക്സോ കോടതി ജഡ്ജ് അനിറ്റ് ജോസഫാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് 50,000 രൂപ ഇരയ്ക്ക് നൽകണം.
2021ൽ എടക്കാട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഗ്രേഡ് എഎസ്ഐ രാഗേഷാണ് കേസ് രജിസ്റ്റർചെയ്തത്. ഇന്‍സ്പെക്ടര്‍ പി.കെ. മണി പ്രതിയെ അറസ്റ്റ്ചെയ്തു. ഇന്‍സ്പെക്ടര്‍ കെ.ജി. പ്രവീണ്‍കുമാര്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.