ഇരിട്ടി-കൂട്ടുപുഴ റോഡിൽ വീണ്ടും വാഹനാപകടം
1490561
Saturday, December 28, 2024 7:04 AM IST
ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ റോഡിൽ കിളിയന്തറ പള്ളിക്കു സമീപം വീണ്ടും വാഹനാപകടം. ഇന്നലെ രാവിലെയാണ് സംഭവം. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപോയതോടെ നിയന്ത്രണം നഷ്ടപെട്ട വാഹനം റോഡ് സൈഡിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രാവിലെ പള്ളിയിലേക്ക് വന്ന വിശ്വാസികൾ ഉൾപ്പെടെ അപകടത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് വള്ളിത്തോട് ടൗണിൽ ഡ്രൈവർ ഉറങ്ങിപോയതിനെ തുടർന്ന് ജീപ്പ് ഓട്ടോറിക്ഷാ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേല്‍ക്കുകയും ഓട്ടോറിക്ഷകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തത്.
രണ്ടുമാസം മുന്‍പ് കിളിയന്തറക്ക് സമീപം ഉണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചിരുന്നു.
അപകടങ്ങൾ തുടർക്കഥയായ ഇരിട്ടി-കൂട്ടുപുഴ റോഡിൽ അപകട സ്പോട്ടുകൾ കണ്ടെത്തി തടയുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.