ബൈക്ക് കവർന്നു
1490560
Saturday, December 28, 2024 7:04 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. നോര്‍ത്ത് തൃക്കരിപ്പൂര്‍ പേക്കടത്തെ കെ.വി. രജീഷിന്റെ പാഷന് പ്ലസ് ബൈക്കാണ് നഷ്ടപ്പെട്ടത്. ട്രെയിനിനു പോകാനായി ഇക്കഴിഞ്ഞ 22ന് രാവിലെ നിര്‍ത്തിയിട്ടതായിരുന്നു. 23ന് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയത് അറിയുന്നത്. രജീഷിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.