തോട്ടത്തിൽ കുടുംബം കുടിയേറ്റ ശതാബ്ദി
1490558
Saturday, December 28, 2024 7:04 AM IST
പേരാവൂർ: 1924 ൽ പേരാവൂർ മേഖലയിൽ കുടിയേറിയ തോട്ടത്തിൽ ചാരംതൊട്ടിയിൽ കുടുംബാംഗങ്ങൾ മലബാർ കുടിയേറ്റത്തിന്റെ ശതാബ്ദി ആഘോഷം നടത്തി. ഒരു നൂറ്റാണ്ടു മുമ്പ് മധ്യ തിരുവിതാംകൂറിൽ നിന്ന് മലബാറിലെത്തിയ മാതാപിതാക്കളുടെ മൂന്നും നാലും അഞ്ചും തലമുറകളിൽ പെട്ടവരാണ് ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകിയത്.
പിൽക്കാലത്ത് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ താമസമാക്കിയ കുടുംബാംഗങ്ങളുടെ മക്കളും കൊച്ചുമക്കളുമടക്കമുള്ള അഞ്ഞൂറോളം പേർ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ഇന്നലെ രാവിലെ ഒന്പതിന് പേരാവൂർ സെന്റ് ജോസഫ്സ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കുടുംബാംഗമായ ഫാ. സന്തോഷ് സെബാസ്റ്റ്യൻ ചാരംതൊട്ടിയിൽ കാർമികത്വം വഹിച്ചു.
തുടർന്ന് തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടന്ന ശതാബ്ദി സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് സിജോ ജോൺ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ചാക്കോച്ചൻ തോട്ടത്തിൽ ആമുഖ പ്രഭാഷണം നടത്തി.