പൂർവ വിദ്യാർഥി സംഗമം
1490557
Saturday, December 28, 2024 7:04 AM IST
തിമിരി: ഗവ. യുപി സ്കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമം ഒരുവട്ടം കൂടി സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ കെ.പി. തുളസീധരൻ പ്രോജക്ട് അവതരണം നടത്തി. സിനിമാനടൻ പി.പി. കുഞ്ഞികൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു.
രമേശൻ കടൂർ മോഡറേറ്റർ ആയിരുന്നു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, പെരിങ്ങോം പഞ്ചായത്ത് പ്രസിഡഎന്റ് വി.എം. ഉണ്ണികൃഷ്ണൻ, പി.എം. മോഹനൻ, എം.എസ്. മിനി, ജെയ്മി ജോർജ്, മേഴ്സി, പി. രാമചന്ദ്രൻ, കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.