ക​ണ്ണൂ​ർ: ഭാ​ര്യ-​ഭ​ര്‍​ത്തൃ ബ​ന്ധ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ ബ​ലി​യാ​ടാ​ക്കു​ന്ന രീ​തി അം​ഗീ​ക​രിക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം പി ​കു​ഞ്ഞാ​യി​ഷ. ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോറി​യ​ത്തി​ല്‍ സി​റ്റിം​ഗി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഭാ​ര്യ​യു​മാ​യു​ള്ള ഭി​ന്ന​ത​യു​ടെ പേ​രി​ല്‍ സ്വ​ന്തം കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യും മ​ന​സി​ക​മാ​യും ത​ക​ര്‍​ക്കു​ന്ന സ​മീ​പ​നം വ​ര്‍​ധി​ക്കു​ന്നു. ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ ബോ​ധ​ത്തെ​ക്കു​റി​ച്ച് മ​റ്റു​ള്ള​വ​ര്‍ പ​റ​ഞ്ഞു കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ മാ​റേ​ണ്ട​താ​ണെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക-​വ​സ്തു ഇ​ട​പാ​ടു​ക​ളി​ല്‍ സ്ത്രീ​ക​ളെ മു​ന്‍​നി​ര്‍​ത്തി വി​ല​പേ​ശ​ലു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് തി​ക​ച്ചും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ്ര​വ​ണ​ത​യാ​ണ്. ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ലെ അ​ഭി​പ്രാ​യഭി​ന്ന​ത​ക​ളെ ഔ​ചി​ത്യ ബോ​ധ​ത്തോ​ടെ സ​മീ​പി​ക്കാ​ന്‍ സ​മൂ​ഹ​ത്തെ പ്രാ​പ്ത​രാ​ക്കേ​ണ്ട​തു​ണ്ട്. സ്ത്രീ​ക​ള്‍ ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക പ്ര​ശ്‌​നം ജി​ല്ല​യി​ല്‍ വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ന​സി​ലാക്കാ​ന്‍ ക​ഴി​യു​ന്ന​ത്.

വീ​ടി​ന​ക​ത്തും പൊ​തു​സ​മൂ​ഹ​ത്തി​ലും ത​ന്‍റെ അ​വ​കാ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ സ്ത്രീ​ക​ള്‍ കു​റേ​ക്കൂ​ടി ശ​ക്ത​രാ​കേ​ണ്ട​തു​ണ്ട്. ഗാ​ര്‍​ഹി​ക പീ​ഡ​നം, സ്വ​ത്ത് ത​ര്‍​ക്കം, വ​ഴി ത​ട​സം, സ്വ​ര്‍​ണം പ​ണ​യം​വ​യ്ക്കാ​ന്‍ വാ​ങ്ങി​യി​ട്ട് തി​രി​ച്ചു കൊ​ടു​ക്കാ​ത്ത പ​രാ​തി​ക​ള്‍, സാ​മ്പ​ത്തി​ക ഇ​ട​പാ​ട് തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക​മ്മീ​ഷ​ന്‍റെ​മു​മ്പി​ല്‍ വ​ന്നി​ട്ടു​ള്ള​തെ​ന്നും കു​ഞ്ഞാ​യി​ഷ പ​റ​ഞ്ഞു.

സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ച്ച 77 പ​രാ​തി​ക​ളി​ല്‍ 15 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. ആ​റ് പ​രാ​തി​ക​ള്‍ പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നാ​യി അ​യ​ച്ചു. മൂ​ന്നെ​ണ്ണം ജി​ല്ലാ നി​യ​മ സ​ഹാ​യ അ​ഥോ​റി​റ്റി​യു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്നതി​നും മൂ​ന്നെ​ണ്ണം ജാ​ഗ്ര​താ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​നാ​യും അ​യ​ച്ചു. 50 പ​രാ​തി​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ക്കും. സി​റ്റിം​ഗി​ല്‍ നാ​ല് പു​തി​യ പ​രാ​തി​ക​ള്‍ ല​ഭി​ച്ചു. അ​ഭി​ഭാ​ഷ​ക​രാ​യ ചി​ത്തി​ര ശ​ശി​ധ​ര​ന്‍, പ​ദ്മ​ജ പ​ദ്മ​നാ​ഭ​ന്‍, കൗ​ണ്‍​സി​ല​ര്‍ അ​ശ്വ​തി ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.