സംസ്ഥാന ലങ്കാടി ചാമ്പ്യൻഷിപ്പും സെമിനാറും ശ്രീകണ്ഠപുരത്ത് നടന്നു
1490554
Saturday, December 28, 2024 7:03 AM IST
ശ്രീകണ്ഠപുരം: ഒന്നാമത് ലങ്കാടി ചാമ്പ്യൻഷിപ്പും, സെമിനാറും ശ്രീകണ്ഠപുരം കോട്ടൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്റ്റേഡിയത്തിൽ നടന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറോളം വിദ്യാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ശ്രീകണ്ഠപുരം എസ്എച്ച്ഒ ടി.എൻ. സന്തോഷ്കുമാർ മത്സരം ഉദ്ഘാടനം ചെയ്തു. ലങ്കാടി ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഫൽഗുനൻ മേലേടത്ത് അധ്യക്ഷത വഹിച്ചു.
കേരള മീഡിയ പേഴ്സൺ യൂണിയൻ ഇരിട്ടി മേഖല പ്രസിഡന്റ് തോമസ് അയ്യങ്കാനാൽ മുഖ്യാതിഥിയായിരുന്നു. യുവ കർഷക അവാർഡ് ജേതാവ് ജിനേഷ് കാളിയാനിയെ അനുമോദിച്ചു.
ലങ്കാടി ഫെഡറേഷൻ ജില്ലാ സെക്രട്ടറി രാജു മാത്യു, സംസ്ഥാന സെക്രട്ടറി രജില സെൽവകുമാർ, വൈസ് പ്രസിഡന്റ് സാം ജോൺ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷരീഫ്, ആർച്ചറി അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി തങ്കച്ചൻ, റോബിൻ, ജാസ്മിൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ. പ്രമീള, കൊല്ലം ജില്ലാ സെക്രട്ടറി ഷിജിന നജീം, ഐ. ഹസീന, തൗഷീഫ് (കർണാടക), സീതാറാം നായക് (തെലുങ്കാനാ) എന്നിവർ പ്രസംഗിച്ചു.