എയ്ഞ്ചൽ ഡയാലിസിസ് പദ്ധതിയിലേക്ക് സഹായധനം കൈമാറി
1490553
Saturday, December 28, 2024 7:03 AM IST
പൈസക്കരി: നിർധനരായ വൃക്കരോഗികൾക്കായി തലശേരി അതിരൂപത നേതൃത്വം നൽകുന്ന ഡയാലിസിസ് പദ്ധതിയായ എയ്ഞ്ചൽസ് ഡയാലിസിസിന് വണ്ണായിക്കടവ് കാരുണ്യ സ്വയം സഹായ സംഘം അംഗങ്ങൾ സഹായധനം കൈമാറി.
അംഗങ്ങൾ ക്രിസ്മസ് ആഘോഷങ്ങൾ മാറ്റിവച്ച് മിച്ചം വച്ച തുക പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളത്തിന് കൈമാറി. ക്രിസ്മസ് ആഘോഷവേളയിൽ സഹജീവികളോട് കരുണയും കരുതലും കാണിക്കുവാൻ സന്മനസ് കാണിച്ച സംഘം അംഗങ്ങളെ ഫാ. നോബിൾ ഓണംകുളം അഭിനന്ദിച്ചു.