എടിഎം കവർച്ചാ ശ്രമം; 19 കാരൻ അറസ്റ്റിൽ
1490550
Saturday, December 28, 2024 7:03 AM IST
തലശേരി: പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ കവർച്ചക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. നാദാപുരം തൂണേരി സ്വദേശി പുത്തലത്ത് വിഘ്നേശ്വരനെയാണ് (19) ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് എടിഎമ്മിൽ മൺവെട്ടി പോലുള്ള ആയുധമുപയോഗിച്ച് കവർച്ചാ ശ്രമം നടന്നത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.