ഗോവാ മന്ത്രി മാടായിക്കാവിൽ ക്ഷേത്ര ദർശനം നടത്തി
1490549
Saturday, December 28, 2024 7:03 AM IST
പഴയങ്ങാടി: ഗോവയിലെ ഫോറസ്റ്റ് മന്ത്രി വിശ്വജിത്ത് റാണ മാടായിക്കാവിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനത്തിന്റെ ഭാഗമായി ഉത്തര കേരളത്തിലെ കളിയാട്ട കാവിൽ പ്രസിദ്ധമായ മാടായി തീരുവർകാട്ടകാവ് (മാടായിക്കാവിൽ) ക്ഷേത്ര ദർശനത്തിനായി എത്തി. മാടായിപ്പാറയിലെ മാടായി പഞ്ചായത്ത് ഗ്രൗണ്ടിലാണ് ഹെലികോപ്പ്റ്ററിൽ ഇറങ്ങിയത്.
മന്ത്രിയ കണ്ണൂർമാൻ ഗ്രോവ് ടൂറിസം ഡയറക്ടർ ഹരിദാസ് മംഗലശേരി, മാനേജർ ഗിരിഷ്കുമാർ ബിജെപി കല്യാശേരി മണ്ഡലം സെക്രട്ടറി, കെ. സജീവൻ സുജിത്ത് വടക്കൻ, എം.സി. രാജിവൻ, ടി. ശശിധരൻ, കെ.പി. മുരളിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് തളിപ്പറമ്പ് രാജരേജ്വര ക്ഷേത്രത്തിലും ദർശനത്തിന് എത്തിയ മന്ത്രി തൊഴുതു ദർശനം നടത്തി.
തുടർന്ന് മായികാവിൽ എത്തിയ മന്ത്രിയെ ക്ഷേത്രം മാനേജർ നാരായണ പിടാരൻ, ക്ഷേത്രം ഭാരവാഹികൾ, ക്ഷേത്രപുനരുദ്ധാരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മന്ത്രി പുഷ്പജ്ഞലിയും ശത്രസംഹാര പൂജയും നടത്തിയാണ് ക്ഷേത്ര ദർശനം പൂർത്തിയാക്കി മടങ്ങിയത്.