ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിന് രണ്ടിന് കൊടിയേറും
1490548
Saturday, December 28, 2024 7:03 AM IST
ആലക്കോട്: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അമലോത്ഭവ മാതാവിന്റെ നവനാളും തിരുനാൾ മഹോത്സവവും ജനുവരി രണ്ടു മുതൽ 12 വരെ നടക്കും. രണ്ടിന് വൈകുന്നേരം നാലിന് തിരുനാളിന് തുടക്കം കുറിച്ച് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര് കൊടിയുയർത്തും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, 4.30ന് ആഘോഷമായ കുർബാന, വചന സന്ദേശം-മോൺ. സെബാസ്റ്റ്യൻ പാലാകുഴി കാർമികത്വം വഹിക്കും.
മൂന്നു മുതൽ എട്ടു വരെയുള്ള തീയതികളിൽ രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ആഘോഷമായ കുർബാന, വചന സന്ദേശം, നൊവേന എന്നിവ ഉണ്ടായിരിക്കും. ഫാ. ജിൻസ് ചൊള്ളംപുഴ, ഫാ. സാബു പുതുശേരി, ഫാ. അനീഷ് മണവത്ത്, ഫാ. ജോബിഷ് നൂറമ്മാക്കൽ, റവ. ഡോ. മനു മാപ്പിളപ്പറമ്പിൽ, ഫാ. ജോംസ് താന്നിക്കപ്പാറ, ഫാ. സേവ്യർ പുത്തൻപുര, ഫാ. തോമസ് നീണ്ടൂർ, ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ, ഫാ. മാത്യു കുന്നേൽ, ഫാ. അജേഷ് തുരുത്തേൽ, ഫാ. റോബിൻ പരിയാനിക്കൽ, ഫാ. ജോസഫ് പുതുമന എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും. ഒന്പതിന് രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് ആഘോഷമായ കുർബാന, നൊവേന-ഫാ. മെൽവിൻ സ്രാമ്പിക്കൽ കാർമികത്വം വഹിക്കും. ഫാ. വിനോദ് മങ്ങാട്ടിൽ വചന സന്ദേശം നൽകും. രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷൻസിന്റെ നാടകം.
10ന് രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധന, കുർബാന, വൈകുന്നേരം 4.30ന് ആഘോഷമായ കുർബാന, വചന സന്ദേശം, നൊവേന, തലശേരി അതിരൂപതയിലെ നവ വൈദികർ കാർമികത്വം വഹിക്കും. 6.30ന് ഭക്തസംഘടനകളുടെ വാർഷികം, കലാ പരിപാടികൾ. തുടർന്ന് മ്യൂസിക് ഫ്യൂഷൻ. പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന-മോൺ. ആന്റണി മുതുകുന്നേൽ, ഫാ. ഇമ്മാനുവൽ ആട്ടേൽ, ഫാ. ജോസ് മൈലമൂട്ടിൽ എന്നിവർ കാർമികത്വം വഹിക്കും. ഫാ. മാത്യു പട്ടമന വചന സന്ദേശം നൽകും. 6.30ന് ആലക്കോട് ടൗണിലേക്ക് വർണശബളമായ തിരുനാൾ പ്രദക്ഷിണം, ടൗൺ കുരിശുപള്ളിയിൽ ലദീഞ്ഞ്. സമാപനാശീർവാദം. തുടർന്ന് അനില രാജീവ് നേതൃത്വം നൽകുന്ന മ്യൂസിക്കൽ നൈറ്റ്.
സമാപനദിവസമായ 12ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ആഘോഷമായ കുർബാന- മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ഫാ. വിൽസൺ ചേരുംതടത്തിൽ, ഫാ. സേവ്യർ തേക്കനാൽ എന്നിവർ കാർമികത്വം വഹിക്കും. ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ സന്ദേശം നൽകും. 6.30ന് കുരിശടിയിലേക്ക് പ്രദക്ഷിണം. സമാപനാശീർവാദം. തുടർന്ന് കെ.എസ്. ഹരിശങ്കർ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ.