പള്ളിക്കുന്ന് ഉണ്ണീശോ കപ്പേളയിൽ തിരുനാൾ തുടങ്ങി
1490547
Saturday, December 28, 2024 7:03 AM IST
കുടിയാന്മല: കുടിയാന്മല പള്ളിക്കുന്ന് ഉണ്ണീശോ കപ്പേളയിൽ തിരുനാളും നൊവേനയും ആരംഭിച്ചു. കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരി ഫാ. പോൾ വള്ളോപ്പിള്ളി തിരുനാളിന് കൊടിയേറ്റി. തുടർന്നു നടന്ന തിരുകർമങ്ങൾക്ക് കനകക്കുന്ന് മേഴ്സിഫുൾ ജീസസ് പള്ളി വികാരി ഫാ. ജെറിൻ പന്തല്ലൂർപറമ്പിൽ കാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം 4.15ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും കുടിയാന്മല പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ചെല്ലങ്കോട്ട് കാർമികത്വം വഹിക്കും.
സമാപന ദിവസമായ നാളെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും പൊട്ടൻപ്ലാവ് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോസഫ് ആനചാരിയിൽ കാർമികത്വം വഹിക്കും. തിരുകർമങ്ങൾക്കു ശേഷം സ്നേഹ വിരുന്നോടുകൂടി തിരുനാൾ സമാപിക്കും.