കരിവേടൻകുണ്ടിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം
1488624
Friday, December 20, 2024 7:04 AM IST
ചാണോക്കുണ്ട്: കരിവേടൻകുണ്ട് നിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ഇബി കരിവേടൻകുണ്ടിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചു.
ഒരു കിലോമീറ്റർ എച്ച്ടി എബിസി ലൈൻ നിർമിച്ചും 100 കെവിഎ ട്രാൻസ്ഫോർമർ സ്ഥാപിച്ചുമാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
പ്രവൃത്തിയ്ക്ക് കെഎസ്ഇബിയുടെ പ്ലാൻ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചു.