കരിക്കോട്ടക്കരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബർ ഷീറ്റ് കത്തിനശിച്ചു
1488406
Thursday, December 19, 2024 7:56 AM IST
ഇരിട്ടി: കരിക്കോട്ടക്കരിയിലെ പുകപുരയ്ക്ക് തീപിടിച്ച് റബർ ഷീറ്റ് കത്തിനശിച്ചു. തെക്കയിൽ ബേബിയുടെ പുകപ്പുരയിൽ ഉണങ്ങാൻ സൂക്ഷിച്ച ഏകദേശഷം രണ്ട് ടണ്ണോളം റബർ ഷീറ്റാണ് കത്തിനശിച്ചത്.
ഇരിട്ടിയിൽ നിന്നെത്തിയ രണ്ട് യുണിറ്റ് അഗ്നിരക്ഷാ സനേയാണ് തീ അണച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. എഎസ്ടിഒ സി.പി. ബൈജു, മെഹ്റൂഫ് വാഴോത്ത്, എൻ.ജി. അശോകൻ, ഫയർ ഓഫിസർമാരായ രാഹൂൽ, അനീഷ് പാലവിള , ആഷിക്, സൂരജ്, ഹോം ഗാർഡുമാരായ രമേശൻ, രാധാകൃഷ്ണൻ, ഡ്രൈവർ സജീർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.