ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തൻ കാറിൽ മരിച്ച നിലയിൽ
1488190
Wednesday, December 18, 2024 10:45 PM IST
ന്യൂമാഹി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തൻ മരിച്ചു. പള്ളിപ്രം പെരിങ്ങാടി ചുണ്ടർകണ്ടിയിൽ ഇ. രജീഷാണ് (45) മരിച്ചത്. ശബരി ദർശനം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി 11.30ഓടെ ചോറ്റാനിക്കരയെത്തിയപ്പോഴായിരുന്നു സംഭവം.
കൂടെ കാറിലുണ്ടായിരുന്നവർ രജീഷിനെ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. മൃതദേഹം കൊച്ചി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ച് ഇന്നലെ രാത്രി സംസ്കാരം നടത്തി.
പരേതന് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കടകളിൽ സ്റ്റേഷണറി സാധനങ്ങൾ മൊത്ത വിതരണം ചെയ്യുന്ന ജോലിയായിരുന്നു. വിമുക്തഭടൻ പരേതനായ രാജൻ-ശാന്ത ദന്പതികളുടെ മകനാണ്. ഭാര്യ: ശ്രീന. മകൾ. ദ്വിത്വി. സഹോദരങ്ങൾ: റൂബിന, റീജ.