വ്യാപക പരാതി; വട്ട്യേര ക്വാറി സന്ദർശിച്ച് സജീവ് ജോസഫ് എംഎൽഎ
1488417
Thursday, December 19, 2024 7:56 AM IST
ആലക്കോട്: ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി വീടുകൾക്ക് അപകട ഭീഷണിയും, കുടിവെള്ളക്ഷാമവും ഉയർത്തുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടർന്ന് വട്ട്യേര കരിങ്കൽ ക്വാറിയും പരിസര പ്രദേശങ്ങളും സജീവ് ജോസഫ് എംഎൽഎ സന്ദർശിച്ചു. വട്ട്യേരാ പ്രദേശത്തെ ജനങ്ങളും ജനകീയ സമിതി നേതാക്കളും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജനങ്ങളുടെ പരാതികൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് എംഎൽഎ പറഞ്ഞു.
ജനകീയ സമിതി നേതാക്കളായ കെ.എൻ. ബാബു, പി.പി. ദാമോദരൻ, ഇഖ്ബാൽ വട്ട്യേര, അയ്യൂബ് വട്ട്യേര, ജോൺ തെക്കുംചേരിക്കുന്നേൽ, കെ. മൊയ്തീൻ എന്നിവർ എംഎൽഎയുമായി ചർച്ചയും നടത്തി.