തലശേരി അതിരൂപത മാതൃവേദി ജനറൽ ബോഡിയോഗം നടത്തി
1488037
Wednesday, December 18, 2024 6:29 AM IST
തളിപ്പറന്പ്: തലശേരി അതിരൂപത മാതൃവേദിയുടെ ജനറൽ ബോഡിയോഗം തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്നു. വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പിൽ, അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, ഫാ.തോമസ് മേനപ്പാട്ടുപടിക്കൽ, സിസ്റ്റർ എമിലിൻ സിഎസ്എൻ, ലില്ലി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മിനി മംഗലത്തിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാന്റി മാമൂട്ടിൽ കണക്കും അവതരിപ്പിച്ചു.
പ്രസന്ന, റിന, ഡിംപിൾ, മേരിക്കുട്ടി എന്നിവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തലശേരി അതിരൂപതയിലെ 213 ഇടവകയിലെ 19 മേഖലകളിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം ഭാരവാഹികളാണ് ഡയറക്ടർമാരോടും ആനിമേറ്റർമാരോടുമൊപ്പം മീറ്റിംഗിൽ സംബന്ധിച്ചത്. ദിവ്യകാരുണ്യ വർഷത്തിലെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ യോഗം സമുദായശക്തീകരണത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
സിസി തൈപ്പറമ്പിൽ
പ്രസിഡന്റ്, ലിൻസി
കുന്നുംപുറത്ത് സെക്രട്ടറി
തളിപ്പറന്പ്: തലശേരി അതിരൂപത മാതൃവേദിയുടെ 2025 - 26 വർഷത്തെ ഭാരവാഹികളെ ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തു.
ഭാരവാഹികൾ: സിസി തൈപ്പറമ്പിൽ- പ്രസിഡന്റ്, മേഴ്സി വാതപ്പള്ളിൽ- വൈസ് പ്രസിഡന്റ്, ലിൻസി കുന്നുംപുറത്ത്- സെക്രട്ടറി, വത്സമ്മ മുണ്ടിയാനിയ്ക്കൽ- ജോയിന്റ് സെക്രട്ടറി, റെജീന തെക്കേപ്പറമ്പിൽ- ട്രഷറർ, ജിജി ചാലിൽ, ബീന പുത്തൂർ- സെനറ്റ് മെംബർമാർ.