വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1488188
Wednesday, December 18, 2024 10:45 PM IST
കരുവഞ്ചാല്‍: മുളകുവള്ളിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാ അനിൽ-അജിത ദമ്പതികളുടെ മകള്‍ അനിറ്റയാണ് (15) മരിച്ചത്.
ചൊവ്വാഴ്ച സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി സമീപത്തെ തറവാട്ട് വീട്ടിലേക്ക് പോയിരുന്നു. തറവാട്ട് വീട്ടിൽ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. കുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ തറവാട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സഹോദരങ്ങൾ: അഭിനന്ദ്, അനന്തു.