സ്വീകരണവും കൗൺസലിംഗ് സെന്റർ ഉദ്ഘാടനവും നടത്തി
1488410
Thursday, December 19, 2024 7:56 AM IST
പേരാവൂർ: വൈഎംസിഎ ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോക്ക് സ്വീകരണവും കേരളത്തിൽനിന്ന് ആദ്യമായി വൈഎംസിഎ നാഷണൽ കൗൺസിലിന്റെ അഫിലിയേഷൻ ലഭിച്ച വൈഎംസിഎ മൈൻഡ് സെറ്റ് കൗൺസലിംഗ് സെന്ററിന്റെ ഉദ്ഘാടനവും നടന്നു. പേരാവൂർ മേജർ ആർക്കിഎപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കെമുറി ഉദ്ഘാടനം നിർവഹിച്ചു. വൈഎംസിഎ ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ് വടക്കേക്കര അധ്യക്ഷത വഹിച്ചു.
എൻ.വി. എൽദോയെ വൈഎംസിഎ കൗൺസലിംഗ് സെന്റർ മാനേജിംഗ് ഡയറക്ടർ ജോണി തോമസ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. വൈഎംസിഎ നോർത്ത് സോൺ കോ-ഓഡിനേറ്റർ ഡോ. കെ.എം. തോമസ് മുഖ്യപ്രഭാഷണം നടത്തി.
പേരാവൂർ വൈഎംസിഎക്ക് സെന്റ് ജോൺസ് എഡ്യൂക്കേഷൻ ട്രസ്റ്റ് വിദ്യാർഥികൾക്കും തൊഴിൽ അന്വേഷകർക്കും റഫറൻസിനായി നൽകിയിട്ടുള്ള ആയിരത്തിലധികം പുസ്തകങ്ങളുടെ സമർപ്പണം വൈഎംസിഎ കേരള റീജിയൻ കമ്മിറ്റി അംഗം ജോസ് മേമടം നിർവഹിച്ചു.
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച സിസ്സി എം. ലൂക്കോസ്, സണ്ണി കുറുമുള്ളംതടം, കെ.റ്റി തോമസ്, ജോണി തോമസ് വടക്കേക്കര എന്നിവരെ വൈഎംസിഎ ദേശീയ സെക്രട്ടറി എൻ.വി എൽദോ ആദരിച്ചു.
വൈഎംസിഎ നാഷണൽ കൗൺസിലിന്റെ അഫിലിയേഷൻ ലഭിച്ച ഉളിക്കൽ, നെടുംപുറഞ്ചാൽ, വള്ളിത്തോട്, എടൂർ, കരിക്കോട്ടക്കരി എന്നീ യൂണിറ്റുകളുടെ പ്രഖ്യാപനവും ഭാരവാഹികളെ ആദരിക്കലും ദേശീയ ജനറൽ സെക്രട്ടറി നിർവഹിച്ചു. ചടങ്ങിൽ കെ.സി. ഏബ്രാഹം, ഡോ. എം.ജെ. മാത്യു, ജൂബിലി ചാക്കോ, രാജു ജോസഫ്, ബെന്നി ജോൺ, എമ്മാനുവൽ ജോർജ്, ജീമോൾ മനോജ്, ഒ.മാത്യു, സണ്ണി ചേറ്റൂർ, ബെന്നി വിച്ചാട്ട് എന്നിവർ പ്രസംഗിച്ചു.
ഇതോടനുബധിച്ച് പേരാവൂർ വൈഎംസിഎയുടെ നവീകരിച്ച ഓഫീസിന്റെയും കൗൺസലിംഗ് സെന്ററിന്റെയും ആശിർവാദകർമം ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കെമുറി നിർവഹിച്ചു.