ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ തീർഥാടന പള്ളിയിൽ തിരുനാൾ ഇന്നു മുതൽ
1488415
Thursday, December 19, 2024 7:56 AM IST
ശ്രീകണ്ഠപുരം: ഉണ്ണിമിശിഹാ തീർഥാടന പള്ളിയിൽ ഉണ്ണിശോയുടെ തിരുനാളും നൊവേനയും ഇന്നു മുതൽ 29 വരെ നടക്കും. ഇന്നു ഉച്ചകഴിഞ്ഞ് 3.45ന് കൊടിയേറ്റ്, തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. നാളെ ഉച്ചകഴിഞ്ഞു മൂന്നിന് കുരിശടിയിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. 21 മുതൽ 24 വരെ ഉച്ചകഴിഞ്ഞ് 3.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല, നൊവേന, ലദീഞ്ഞ്. 24ന് രാത്രി 12ന് ആഘോഷമായ പിറവി തിരുനാൾ കുർബാന. 25ന് ക്രിസ്മസ് രാവിലെ ഏഴിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ നേതൃത്വം നൽകും.
26 മുതൽ 28 വരെ ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. 28ന് വൈകുന്നേരം ആറിന് ലദീഞ്ഞ് ഉണ്ണീശോയുടെ തിരുസ്വരൂപം വഹിച്ചുള്ള ടൗൺ പ്രദക്ഷിണം, സമാപനാശീർവാദം, വാദ്യമേളങ്ങൾ. 29ന് രാവിലെ ഒന്പതിന് ദിവ്യകാരുണ്യ ആരാധന, ജപമാല,10 ന് ആഘോഷമായ തിരുനാൾ റാസ, ലദീഞ്ഞ്, പ്രദക്ഷിണം വാദ്യമേളങ്ങൾ, സമാപന ആശിർവാദം സ്നേഹ വിരുന്ന് എന്നിവ നടക്കും.
വിവിധ ദിവസങ്ങളിലെ തിരുനാൾ തിരുകർമങ്ങൾക്ക് ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ, ഫാ. ജിൻസ് പ്ലാവ്നിൽക്കുംപറമ്പിൽ, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ജോബി ഇടത്തിനാൽ, ഫാ. മാത്യു വട്ടുകുളങ്ങര, ഫാ. ജോഫിൻ, റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി, ഫാ. ജിനു വടക്കേമുളഞ്ഞനാൽ, ഫാ. സജി മൈത്താനത്ത്, ഫാ. ജോൺ കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകും.