ക്രിസ്മസ് ആഘോഷിച്ചു
1488620
Friday, December 20, 2024 7:04 AM IST
ഏയ്ഞ്ചൽ ഹോം സ്പെഷൽ സ്കൂളിൽ
ചെറുപുഴ: ഏയ്ഞ്ചൽ ഹോം സ്പെഷൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾക്ക് മുന്നോടിയായി രക്ഷിതാക്കൾക്ക് ക്ലാസും നടന്നു.
ദിലീപ് ടി. ജോസഫ് ക്ലാസിന് നേതൃത്വം നൽകി. ആഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുടർന്ന് നടന്ന യോഗം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, സിസ്റ്റർ ആൻസി സ്കറിയ, പിടിഎ വൈസ് പ്രസിഡന്റ് തങ്കമണി, സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികൾ, രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.