ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന മെഗാസംഗമം നടത്തി
1488040
Wednesday, December 18, 2024 6:29 AM IST
മാനന്തവാടി: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മാനന്തവാടി രൂപതയിലെ ചെറുകാട്ടൂർ ശാഖയിൽ മലബാർ റീജണിലെ ശാഖ, മേഖല, രൂപത വൈസ് ഡയറക്ടർമാരുടെയും അല്മായ പ്രതിനിധികളുടെയും സംഗമം നടത്തി. ചെറുപുഷ്പ മിഷൻലീഗ് പ്രാർഥനയെ വജ്രായുധമാക്കിയ സംഘടനയാണെന്നും സ്നേഹം, ത്യാഗം, സേവനം, സഹനം തുടങ്ങിയ മൂല്യങ്ങൾ മുറുകെപ്പിടിച്ച് ആഴത്തിൽ ഉൾക്കൊള്ളണമെന്നും മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം പറഞ്ഞു. കണ്ണൂർ റീജണ്‍, മാനന്തവാടി, താമരശേരി, പാലക്കാട്, തലശേരി അതിരൂപതകളിലെ അല്മായ നേതാക്കളുടെയും വൈസ് ഡയറക്ടേഴ്സിന്റെയും ഹൃദയ താളം 24 എന്ന മെഗാ സംഗമം ശനിയാഴ്ച ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ പുളിച്ചുമാക്കൽ, അന്തർദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറന്പിൽ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ഫാ. മനോജ് അന്പലത്തിങ്കൽ, ഫാ. ജോസ് കപ്യാരുമലയിൽ, സിസ്റ്റർ മേരി ജൂലിയ, ബാബു ചെട്ടിപ്പറന്പിൽ, ബിനീഷ് തുന്പിയാംകുഴിയിൽ, ഏലിക്കുട്ടി എടാട്ട്, ആര്യ കൊച്ചുപുരക്കൽ, സിസ്റ്റർ അനിലിറ്റ് എന്നിവർ പ്രസംഗിച്ചു. തോമസ് കല്ലറയ്ക്കൽ, അരുണ്‍ പേഴേകാട്ടിൽ, രഞ്ചിത്ത് മുതുപ്ലാക്കൽ എന്നിവർ ക്ലാസുകൾ നയിച്ചു.
സമ്മേളനത്തിൽ കല്ലുവയൽ, കയ്യൂന്നി, ചെറുകാട്ടൂർ ശാഖാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ബെന്നി മുത്തനാട്ട്, ഷിനോ മോളോത്ത്, തങ്കച്ചൻ മാപ്പിളകുന്നേൽ, ഫാ. അമൽ പന്നയ്ക്കൽ, ജോർജ് തെക്കേ തൊട്ടിയിൽ, സിസ്റ്റർ ആൻസ് മരിയ സിഎംസി, ജിൻസ് തേങ്ങാപ്പാറ, സിസ്റ്റർ മഞ്ജുഷ എംഎസ്ജെ, എന്നിവർ നേതൃത്വം നൽകി.