കട്ടിളവയ്പ് കർമം നടത്തി
1488412
Thursday, December 19, 2024 7:56 AM IST
എടൂർ: യംഗ് മൈൻഡ്സ് ക്ലബ് എടൂരിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഹോം ഫോർ ഹോംലെസ് പദ്ധതിയിൽ നിർമിക്കുന്ന വീടിന്റെ കട്ടിള വയ്പ് കർമം നടത്തി. നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടിന്റെ കട്ടിളവയ്പ് ചടങ്ങ് യംഗ് മൈൻഡ്സ് ക്ലബ് ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ. മൈക്കിൾ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജോജോ തോമസ്, സെക്രട്ടറി ഡോ. പി.വി. ഷിബു, ക്ലബ്ബ് മെംബർമാരായ പി.വി. ജോസ്, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. വീട് പൂർണമായും നിർമിച്ചുനൽകുന്നത് എടൂർ യംഗ് മൈൻഡ്സ് ക്ലബാണ്.