കെഎസ്എസ്പിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
1488031
Wednesday, December 18, 2024 6:29 AM IST
ഉളിക്കൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെപുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉളിക്കൽ ജവഹർഭവൻ ഓഡിറ്റോറിയത്തിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി . പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് എൻ. നാരായണൻ പുതിയ ഭാരവാഹികൾക്ക് അധികാര കൈമാറ്റം നടത്തി.
ചടങ്ങിൽ നിയോജക മണ്ഡലം കമ്മിറ്റിക്ക് ചികിത്സാ സഹായനിധി കൈമാറി. ടോമി മൂക്കനോലി, ചാക്കോ പാലക്കലോടി, ബേബി തോലാനി, അഹമ്മദ്കുട്ടി ഹാജി, തോമസ് എപ്രേം, സി.വി. കുഞ്ഞനന്തൻ, എം.വി. സുനിൽകുമാർ, ദിലീപ് മാത്യു, എസ്.ജെ. പൗളിൽ, ദേവസ്യ കോവിലകം, ടി.എ. ജോർജ്, മേരി ജോർജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.ജെ. ജോർജ്- പ്രസിഡന്റ്, സണ്ണി ജോൺ- സെക്രട്ടറി, സി. കൃഷ്ണൻ- ട്രഷറർ, വനിതാഫോറം ഭാരവാഹികൾ: മേരി പി. ജോർജ്- പ്രസിഡന്റ്, പുഷ്പ- സെക്രട്ടറി, ലീലാമ്മ കുടിലിപറമ്പിൽ- ട്രഷറർ.