"ബോൺ നത്താലെ' മെഗാ പാപ്പാ സംഗമം നാളെ ഇരിട്ടിയിൽ
1488614
Friday, December 20, 2024 7:04 AM IST
ഇരിട്ടി: തലശേരി അതിരൂപത കെസിവൈഎമ്മിന്റെയും എടൂർ, കുന്നോത്ത്, മണിക്കടവ്, നെല്ലിക്കാംപൊയിൽ, പേരാവൂർ എന്നീ ഫൊറോനകളുടെ സഹകരണത്തോടെ നടത്തുന്ന "ബോൺ നത്താലെ' മെഗാ പാപ്പാ സംഗമം സീസൺ നാല് ഇരിട്ടിയിൽ നടക്കും.
21 ന് വൈകുന്നേരം 4.30 ന് ഇരിട്ടി പയഞ്ചേരി സിഗ്നൽ പരിസരത്തുനിന്നും ആരംഭിച്ച് തന്തോട് സാൻജോസ് കോംപ്ലക്സിൽ ക്രിസ്മസ് സന്ദേശ യാത്ര അവസാനിക്കും. സന്ദേശറാലിക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ക്രിസ്മസ് സന്ദേശം നൽകും. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ എന്നിവർ പ്രസംഗിക്കും. കെസിവൈഎം അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, അതിരൂപത ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, എടൂർ, കുന്നോത്ത്, മണിക്കടവ്, നെല്ലിക്കാംപൊയിൽ, പേരാവൂർ, എന്നീ ഫൊറോന വികാരിമാർ, കെസിവൈഎം പ്രസിഡന്റുമാർ, ഡയറക്ടേഴ്സ്, യുവജന നേതാക്കൾ എന്നിവർ സന്ദേശ യാത്രയ്ക്ക് നേതൃത്വം നൽകും. പൊതുസമ്മേളനത്തിന് ശേഷം കലാപരിപാടികളും ഉണ്ടായിരിക്കും.
ക്രിസ്മസ് സന്തോഷം പങ്കുവച്ച് കേക്ക് മുറിക്കും. തലശേരി അതിരൂപതയിലെ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുമുള്ള യുവജനങ്ങൾ റാലിയിൽ അണിനിരക്കും. ഇരിട്ടിയിൽ നടന്ന പത്രസമ്മേളനത്തിൽ കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, അതിരൂപത വൈസ് പ്രസിഡന്റ് ബിബിൻ പീടികയ്ക്കൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിപിൻ ജോസഫ്, കൗൺസിലർ പി.ജെ. ജോയൽ, ഫൊറോന പ്രസിഡന്റുമാരായ റോണിറ്റ് തോമസ്, എഡ്വിൻ ജോർജ്, ഷെബിൻ പി. രാജു, ജിപിൻ ജയ്സൺ, അനൽ സാബു എന്നിവർ പങ്കെടുത്തു.