ജി.കെ. പണിക്കർ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും
1488408
Thursday, December 19, 2024 7:56 AM IST
കണ്ണൂർ: കേരള ദിനേശ് ബീഡി സംഘങ്ങളുടെ ശില്പിയായിരുന്ന ജി.കെ. പണിക്കരുടെ 28ാം ചരമവാർഷിക അനുസ്മരണവും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിനേശ് ബീഡി തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കൾക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണവും കേരള ദിനേശിന്റെ കേന്ദ്ര സംഘം ഓഫീസിൽ നടന്നു.
മുൻ എംഎൽഎയും ഖാദി ബോർഡ് ചെയർമാനുമായ പി. ജയരാജൻ ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും നിർവഹിച്ചു. സംഘം ചെയർമാൻ എം.കെ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഘം ഡയറക്ടർ പി. കമലാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര സംഘം ഡയറക്ടർമാരായ വി. ബാലൻ, എം. ഗംഗാധരൻ, എം.പി. രഞ്ജിനി, വാഴയിൽ സതി, ട്രേഡ് യൂണിയൻ നേതാക്കളായ പലേരി മോഹനൻ, പി.പി. കൃഷ്ണൻ, കെ.പി. രമേശൻ, പി. കൃഷ്ണൻ, കെ.വി. പ്രജീഷ്, പി. വത്സരാജ്, വി.സി. വാമനൻ, ടി.കെ. ഹുസൈൻ, ബാബു മാത്യു, കേന്ദ്രം സംഘം സെക്രട്ടറി എം.എം. കിഷോർകുമാർ എന്നിവർ പ്രസംഗിച്ചു.