എടക്കോം ഉണ്ണിമിശിഹാ പള്ളി തിരുനാളിന് ഇന്നു കൊടിയേറും
1488026
Wednesday, December 18, 2024 6:29 AM IST
എടക്കോം: ഉണ്ണിമിശിഹാ പള്ളി തിരുനാളിന് ഇന്ന് കൊടിയേറും. ഉച്ചകഴിഞ്ഞ് 3.45ന് സായാഹ്ന പ്രാർഥന കൊടിയേറ്റ്. 4.30ന് ഫാ.ബിനു പയ്യമ്പള്ളിൽന്റെ കാർമികത്വത്തിൽ നൊവേന, വിശുദ്ധ കുർബാന. നാളെ മുതൽ 27വരെ രാവിലെ ആറിന് പ്രഭാത പ്രാർഥന, തുടർന്ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് സായാഹ്ന പ്രാർഥന, നൊവേന, വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ.ജോജി കിഴക്കരക്കാട്ട്,ഫാ. മാത്യു മങ്ങാട്ട്, ഫാ. വർഗീസ് കടക്കേത്ത്, ഫാ. ജോബിൻ കൊട്ടാരത്തിൽ, ഫാ. അനന്തു വില്ലിടുംപാറ, ഫാ. ഏബ്രാഹം മഠത്തിമ്യാലിൽ, ഫാ. ജോസഫ് വടക്കേപ്പറമ്പിൽ, ഫാ.തോമസ് മേനേപ്പാട്ട്പടിക്കൽ എന്നിവർ കാർമികത്വം വഹിക്കും. 25ന് പുലർച്ചെ 12ന് പിറവി തിരുനാൾ കർമങ്ങൾ, ക്രിസ്മസ് കുർബാന. 6 30ന് പ്രഭാത പ്രാർഥന ഏഴിന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ക്രിസ്മസ് കരോൾ. 27ന് വൈകുന്നേരം വൈകുന്നേരം 6.30ന് കലാസന്ധ്യ. 28ന് വൈകുന്നേരം മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ, നേർച്ച കാഴ്ച സമർപ്പണം, നാലിന് സായാഹ്ന പ്രാർത്ഥന, 4 30ന് തിരുനാൾ കുർബാന, സന്ദേശം എന്നിവയ്ക്ക് ഫാ.തോമസ് മേനപ്പാട്ട്പടിക്കൽ കാർമികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം സമാപന ആശിർവാദം എന്നിവയ്ക്ക് ഫാ മാത്യു കുന്നേൽ കാർമികത്വം വഹിക്കും.
സമാപന ദിനമായ 29ന് രാവിലെ 6:30ന് പ്രഭാത പ്രാർഥന വിശുദ്ധ കുർബാന. പത്തിന് ആഘോഷമായ തിരുനാൾ കുർബാന സന്ദേശം എന്നിവയ്ക്ക് മോൺ. ആന്റണി മുതുകുന്നേൽ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ് പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന്.