ഇരിട്ടി അമല ഹോസ്പിറ്റലില്‍ നവീകരിച്ച സിടി സ്കാന്‍ ഉദ്ഘാടനം ചെയ്തു
1488032
Wednesday, December 18, 2024 6:29 AM IST
ഇരിട്ടി: ഇരിട്ടി മേഖലയിലെ ആരോഗ്യപരിപാലന രംഗത്ത് മികച്ച സംഭാവനകൾ നൽകിവരുന്ന അമല ഹോസ്പിറ്റല്‍ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നവീകരിച്ച സിടി സ്കാന്‍ യൂണിറ്റ് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന രംഗത്ത് സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ഇടപെടലുകള്‍ നിസ്തുലമാണ് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു.
സ്വകാര്യ ആശുപത്രികളിൽ രോഗികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ മാത്രമല്ല നൂറുകണക്കിനാളുകള്‍ക്ക് ജോലി നല്കുന്ന മികച്ച സംരംഭകരുമാണെന്നും കുടിയേറ്റ മേഖലയിൽ ആരോഗ്യ പരിപാലന രംഗത്ത് അമല മികച്ച സൗകര്യങ്ങളാണ് നൽകുന്നതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്, ഇരിട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത, വൈസ് ചെയര്മാന് പി.പി. ഉസ്മാന്, മാത്യു കുന്നപ്പള്ളി, കെ.വി. സക്കീര്‍ ഹുസൈന്, പി.എ. നസീര്‍, ഇബ്രാഹിം മുണ്ടേരി, കെ.ടി. ജോസ്, വിപിന്‍ തോമസ്, മുഹമ്മദലി, സി.വി.എം. വിജയന്, എസ്.ജെ. മാണി, ഡോ.വി.കെ. ബാബു, ശാരദ രവി, ഡോ. അമല മാത്യു എന്നിവര്‍ പ്രസംഗിച്ചു.