പുതിയ വനനിയമം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം: കത്തോലിക്ക കോൺഗ്രസ്
1488038
Wednesday, December 18, 2024 6:29 AM IST
തലശേരി: കേരള സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ വനനിയമം കാടത്ത നിയമമാണെന്നും വനംവകുപ്പ് വകതിരിവില്ലാത്തതാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിച്ച് നേരിടാനും കമ്മിറ്റി യോഗം തീരുമാനിച്ചു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ, ജയിംസ് ഇമ്മാനുവൽ, ഷാജു ഇടശേരി, സിജോ കണ്ണേഴത്ത്, മാത്യു വള്ളോംകോട്ട്, ജോർജ് കാനാട്ട്, ബെന്നി ചേരിയ്ക്കത്തടത്തിൽ, ബിനു മണ്ഡപം, ജോസ് മാത്യു കൈതമറ്റം, ജയ്സൺ അറ്റാർവാക്കൽ, തോമസ് ഒഴുകയിൽ, ബേബി കോയിക്കൽ, ജോളി എള്ളരിഞ്ഞിയിൽ, ജോയ് പറമ്പിൽ, സാജു പടിഞ്ഞാറേട്ട്, ജിജി കുന്നപ്പള്ളി, പി.എം. ജോസ്, തോമസ് വർഗീസ്, ബിജു ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.