ജില്ലാതല സ്കൂൾ മേള നടത്തി
1487878
Tuesday, December 17, 2024 7:18 AM IST
കണ്ണൂർ: സംസ്ഥാന സ്പോർട്സ് കൗൺസിലും കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ കേരളയും സംയുക്തമായി നാലാമത് ജില്ലാതല സ്കൂൾ മേള സംഘടിപ്പിച്ചു.തലശേരി വി.ആർ കൃഷ്ണ അയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു.
ഭാരതീയ വിദ്യാഭവൻ കണ്ണൂർ കേന്ദ്ര ചെയർമാൻ പി.സുധാകരൻ, സ്കൂൾ പ്രിൻസിപ്പൽ ഗീതാഞ്ജലി സുനിൽ, പ്രോഗ്രാം കൺവീനർ ഇരിട്ടി സിഎംഐ ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഷാന്റോ വളയത്ത്, സഹോദയ എക്സ് ഒഫിഷ്യൽ എ.വി. ബാലൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. ഭാരതീയ വിദ്യാഭവൻ കണ്ണൂരും ഇരിട്ടി സിഎംഔ ക്രൈസ്റ്റ് സ്കൂളും ആതിഥ്യമരുളി . അണ്ടർ 14,17,19 വിഭാഗങ്ങളിൽ ഐസിഎസ്ഇ, സിബിഎസ്ഇ ജഹവർ നവോദയ കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം കുട്ടികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. വിജയികൾക്ക് മെഡലും സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മത്സരത്തിൽ പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും കണ്ണൂർ ഭാരതീയ വിദ്യാഭവൻ രണ്ടാം സ്ഥാനവും മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.