വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിൽ യുവാവ് മരിച്ചനിലയിൽ
1488476
Thursday, December 19, 2024 11:08 PM IST
കരുവഞ്ചാല്‍: കാപ്പിമല വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കൊളച്ചേരി നാലാംപീടിക സ്വദേശി ഹസീബാണ് (32) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഇവിടെ എത്തിയവരാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ കമിഴ്ന്നുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.
ആലക്കോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇതിന് സമീപം ഇയാൾ വന്ന ബൈക്കും പോലീസ് കണ്ടെത്തി. കുറച്ച് ദിവസങ്ങളായി ഇവിടെ സന്ദർശകർ വളരെ കുറവാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.