പലഹാരമേള സംഘടിപ്പിച്ചു
1488030
Wednesday, December 18, 2024 6:29 AM IST
ഇരിട്ടി: എല്‍പി വിഭാഗത്തിലെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറളം ഫാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ സ്നേഹരുചി പലഹാരമേള സംഘടിപ്പിച്ചു.
അധ്യാപകര്‍ തയാറാക്കി കൊണ്ടുവന്ന വിവിധ വിഭവങ്ങള്‍ പേര് സഹിതം പ്രദര്‍ശിപ്പിക്കുകയും ഒന്നാം തരം മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്തു. നാട്ടുരുചി നന്മരുചി എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച പലഹാരമേള പിടിഎ പ്രസിഡന്റ് കോട്ടി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകന്‍ ഒ.പി. സോജന്, സീനിയര്‍ അധ്യാപകന് സി.എ. അബ്ദുല്‍ ഗഫൂര്‍, സ്റ്റാഫ് സെക്രട്ടറി, രവീന്ദ്ര ബാബു, കോ-ഓര്‍ഡിനേറ്റര്‍ അനഘ, ജിഷ്ണ, നൗഷാദ്, നിര്‍മ്മല്‍, അഞ്ജന, അരുണ, രചന, സൗരവ് എന്നിവര്‍ പ്രസംഗിച്ചു.