തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി
1488619
Friday, December 20, 2024 7:04 AM IST
നെല്ലിപ്പാറ പള്ളി തിരുനാളിന് കൊടിയേറി
ആലക്കോട്: നെല്ലിപ്പാറ തിരുക്കുടുംബ പള്ളി തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ കൊടിയുയർത്തിയതോടെ തുടക്കമായി. എല്ലാ ദിവസവും വൈകുന്നേരം നാലിന് ആരാധന, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും.
27ന് മരിച്ചവരുടെ ഓർമദിനം, രാവിലെ ആറിന് ആരാധന വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് ആരാധന, ആഘോഷമായ തിരുനാൾ കുർബാന, നൊവേന വചന സന്ദേശം എന്നിവയ്ക്ക് ഫാ. ജോർജ് കുമ്പിളിമൂട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സെമിത്തേരി സന്ദർശനം.
പ്രധാന തിരുനാൾ ദിനമായ 28ന് വൈകുന്നേരം നാലിന് ആരാധന നൊവേന, ആഘോഷമായ തിരുനാൾ കുർബാന വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി മുഖ്യകാർമികത്വം വഹിക്കും. 6.30ന് ടൗൺ ചുറ്റി പള്ളിയിലേക്ക് പ്രദക്ഷിണം. തിരുനാൾ സന്ദേശം ഫാ. ആന്റണി തറക്കടവിൽ. രാത്രി സാമൂഹ്യ സംഗീത നാടകം.
സമാപന ദിവസമായ 29ന് രാവിലെ ഏഴിന് ആരാധന, കുർബാന. ഒന്പതിന് ആഘോഷമായ തിരുനാൾ കുർബാന വചന സന്ദേശം എന്നിവയ്ക്ക് ഫാ. ആന്റണി പുന്നൂര് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം.