കണ്ണൂർ സഹോദയ ഹാൻഡ്ബോൾ ടൂർണമെന്റ്: ശ്രീകണ്ഠപുരം മേരിഗിരി ജേതാക്കൾ
1488025
Wednesday, December 18, 2024 6:29 AM IST
ശ്രീകണ്ഠപുരം: കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ഹാൻഡ് ബോൾ ടൂർണമെന്റിൽ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 40 പോയിന്റുമായാണ് മേരിഗിരി ഓവറോൾ ചാമ്പ്യന്മാരായത്. 20 പോയിന്റ് നേടിയ കീഴ്പള്ളി അൽഫോൻസ സ്കൂൾ രണ്ടാം സ്ഥാനവും 16 പോയിന്റുമായി തളിപ്പറമ്പ് സാൻജോസ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ 16 പോയിന്റ് നേടി തളിപ്പറമ്പ് സാൻജോസ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 14 പോയിന്റ് നേടിയ ശ്രീകണ്ഠപുരം മേരിഗിരി സ്കൂൾ രണ്ടാം സ്ഥാനവും കീഴ്പള്ളി അൽഫോൻസാ സ്കൂൾ മൂന്നാം സ്ഥാനവും പങ്കിട്ടു. അണ്ടർ14 ആൺകുട്ടികളുടെ വിഭാഗത്തിൽ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിനാണ് ഒന്നാം സ്ഥാനം. കീഴ്പള്ളി അൽഫോൻസ സ്കൂൾ രണ്ടാം സ്ഥാനവും മട്ടന്നൂർ ദ സീൽ ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ ആണ് ജേതാക്കൾ. കീഴ്പള്ളി അൽഫോൻസാ സ്കൂൾ, ശ്രീകണ്ഠപുരം മേരിഗിരി സ്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
അണ്ടർ17 ആൺകുട്ടികളുടെ വിഭാഗത്തിലും ശ്രീകണ്ഠപുരം മേരിഗിരിക്കാണ് ഒന്നാം സ്ഥാനം. കീഴ്പള്ളി അൽഫോൻസാ സ്കൂളിനാണ് രണ്ടാം സ്ഥാനം. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ തളിപ്പറന്പ് സാൻജോസ് ഇംഗ്ലീഷ് സ്കൂളിനെ പരാജയപ്പെടുത്തി ശ്രീകണ്ഠപുരം മേരിഗിരി ജേതാക്കളായി. കീഴ്പള്ളി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിനാണ് മൂന്നാം സ്ഥാനം. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ പയ്യന്നൂർ ചിന്മയ വിദ്യാലയം ഒന്നാം സ്ഥാനവും ശ്രീകണ്ഠപുരം മേരിഗിരി സ്കൂൾ രണ്ടാം സ്ഥാനവും കക്കാട് അമൃത വിദ്യാലയം മൂന്നാം സ്ഥാനവും നേടി.
അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ പയ്യന്നൂർ ചിന്മയ വിദ്യാലയത്തെ പരാജയപ്പെടുത്തി തളിപ്പറമ്പ് സാൻജോസ് ഒന്നാം സ്ഥാനം നേടി. ജില്ലയിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് നാനൂറോളം കായികതാരങ്ങൾ മാറ്റുരച്ചു. മത്സരം ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ബ്രദർ ജോണി വെട്ടംതടത്തിൽ നിർവഹിച്ചു.