എംപോക്സ് സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
1488613
Friday, December 20, 2024 7:03 AM IST
കണ്ണൂർ: എം പോക്സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ആരോഗ്യവകുപ്പ് പുറത്തു വിട്ടു. എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. രോഗി നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. യുഎഇയിൽ നിന്നും വന്ന യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. രോഗിയുടെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.