ചെമ്പേരി നിർമല സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി
1487880
Tuesday, December 17, 2024 7:18 AM IST
ചെമ്പേരി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ന്റെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിന് ചെമ്പേരി ലയൺസ് ക്ലബ് നൽകിയ വാട്ടർ പ്യൂരിഫയർ സിസ്റ്റം ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.
ചെമ്പേരി ലയൺസ് ക്ലബ് പ്രസിഡന്റ് ഡെന്നീസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുതൊട്ടിയിൽ, ലയൺസ് ക്ലബ് ട്രഷറർ മാത്തുക്കുട്ടി അലക്സ്, ക്ലബ് വൈസ് പ്രസിഡന്റ് ഐസക്ക് മണിമല, സ്കൂൾ മുഖ്യാധ്യാപകൻ എം.ജെ. ജോർജ് എന്നിവർ പ്രസംഗിച്ചു.