തലശേരിയിൽ ക്രിസ്മസ് ആഘോഷം
1487882
Tuesday, December 17, 2024 7:18 AM IST
തലശേരി: സെന്റ് ജോസഫ്സ് കത്തീഡ്രൽ ഇടവകയും സാൻജോസ് മെട്രൊപോളീറ്റൻ സ്കൂളും സംയുക്തമായി തലശേരിയിൽ ക്രിസ്മസ് ആഘോഷം നടത്തി. നക്ഷത്രരാവ് - ക്രിസ്മസ് സന്ധ്യ തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
സർവമത വിശ്വാസികളും സാഹോദര്യത്തിൽ വസിക്കണമെന്നും, ചുറ്റുമുള്ള മനുഷ്യരിൽ ദൈവത്തെ കാണുമ്പോഴാണ് ക്രിസ്മസ് അർഥപൂർണമാകുന്നതെന്നും ആർച്ച്ബിഷപ് ഓർമിപ്പിച്ചു. കത്തീഡ്രൽ പാരിഷ് കോ -ഓർഡിനേറ്റർ ഡോ. ജിനോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൾ ജലീൽ ഒദായി, ഫാ. തോംസൺ കൊറ്റിയാത്ത്, നിഷ പി. പോൾ, കത്തീഡ്രൽ വികാരി ഡോ.ജോർജ് കരോട്ട്, സ്കൂൾ ബർസാർ ഫാ.അഖിൽ മുക്കുഴിഎന്നിവർ ആശംസകകൾ നേർന്നു.പരിപാടിയിൽ സെന്റ് ജോസഫ്സ് മൈനർ സെമിനാരി, സാൻ ജോസ് മെട്രോപോളീറ്റൻ സ്കൂൾ, ബികെ.ജെഎം നഴ്സിംഗ് സ്കൂൾ, കത്തീഡ്രൽ പാരീഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.