ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
1488621
Friday, December 20, 2024 7:04 AM IST
ചെമ്പേരി: ഏരുവേശി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാമേള "മിന്നാമിന്നിക്കൂട്ടം' ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയി, ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, മുൻ പ്രസിഡന്റ് ടെസി ഇമ്മാനുവൽ, വാർഡ് മെംബർമാരായ ജോയി ജോൺ, ഏബ്രഹാം കാവനാടിയിൽ, പി.വി. കമലാക്ഷി, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, ജെസ്റ്റിൻ സഖറിയാസ്, ഐസിഡിഎസ് സൂപ്പർവൈസർ നളിനമ്മ, മാത്യു തുമ്പേലാട്ട്, അങ്കണവാടി വർക്കർ ബിന്ദു ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യനീതി വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് ടി.ടി. സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. തുടർന്ന് ഭിന്നശേഷിക്കാരുടെ വിവിധയിനം കലാപരിപാടികളും നടന്നു.