കെഎസ്സിഎഫ് വാർഷിക സമ്മേളനം
1487879
Tuesday, December 17, 2024 7:18 AM IST
മണ്ടളം: വയോജന പെൻഷൻ പ്രതിമാസം 5000 രൂപയാക്കി വർധിപ്പിച്ച് എല്ലാ മാസങ്ങളിലും ആദ്യദിവസങ്ങളിൽ തന്നെ വിതരണം ചെയ്യണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) മണ്ടളം യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കെഎസ് സിഎഫ് തളിപ്പറമ്പ് ഈസ്റ്റ് ബ്ലോക്ക് കൺവീനർ കെ.സി. ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ടളം യൂണിറ്റ് പ്രസിഡന്റ് മാത്യു വെളുത്തേടത്ത്പറമ്പിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റിലെ മുതിർന്ന അംഗം മഞ്ഞളാങ്കൽ തോമസ്- മറിയാമ്മ ദമ്പതികളുടെ വിവാഹ വാർഷികാഘോഷത്തോടനുബന്ധിച്ച് ആദരിച്ചു.
റീത്താമ്മ കൊല്ലിയിൽ, ജോയിക്കുട്ടി കാക്കനാട്ട്, ഏബ്രഹാം ഇറ്റയ്ക്കൽ, അന്നമ്മ അഗസ്റ്റിൻ, മാണി കൂരാപ്പള്ളി, മറിയാമ്മ തട്ടാപറമ്പിൽ, രാമൻകുട്ടി ഇലവനാൽ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ ജീവിതശൈലി രോഗ പരിശോധനയും നടന്നു.