കേരളീയം ബിൽഡിംഗ് കൺസ്ട്രക്ഷൻ ക്ലബ്
1487884
Tuesday, December 17, 2024 7:18 AM IST
കണ്ണൂർ: കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയായ കേരളീയം ബിൽഡിംഗ് കൺസ്ട്രക്ഷൻ ക്ലബ് കണ്ണൂർ ജില്ലാകമ്മിറ്റി രൂപികരണ യോഗം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെട്ടിട നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ആർക്കിടെക്ട്, കൺസൾട്ടന്റ്, എൻജിനിയേഴ്സ്, ബിൽഡർമാർ, കെട്ടിട നിർമാണ സാമഗ്രികളുടെ വിതരണക്കാർ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്.
കെസിസി ജില്ലാ പ്രസിഡന്റ് ഷാജി കുന്നത്ത് അധ്യക്ഷത വഹിച്ചു, കെസിസി സംസ്ഥാന പ്രസിഡന്റ് സഞ്ജു സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. സുരേഷ് കുമാർ, കെസിസി സംസ്ഥാന സെക്രട്ടറി റികേഷ്, കെസിസി ജില്ലാ ട്രഷറർ സോണി മാത്യു, റസിഡന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. അനിൽകുമാർ, ഷീജ നമ്പ്യാർ, സ്മിതാ മോഹൻ, ജിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.