വീട്ടിൽ വന്ചൂതാട്ടം: 7.72 ലക്ഷം രൂപയുമായി 30 പേര് പിടിയില്‍
1488043
Wednesday, December 18, 2024 6:29 AM IST
കാസര്‍ഗോഡ്: വീട് കേന്ദ്രീകരിച്ചു വന്ചൂതാട്ടം നടത്തിയ 30 പേര് പിടിയില്‍. ഇവരില്‍ നിന്ന് 7,72,500 രൂപ പിടികൂടി. രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജിന്റെ നേതൃത്വത്തില്‍ മേല്‍പറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് വന്ചൂതാട്ടസംഘം അറസ്റ്റിലായത്. കളനാട് വാണിയാര്‍മൂലയിലെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിലാണ് പണംവച്ച് ചീട്ടുകളി നടന്നത്. മുഹമ്മദ്കുഞ്ഞിയും കേസില്‍ പ്രതിയാണ്.
മുഹമ്മദ്കുഞ്ഞിയുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞദിവസമാണ് ഗള്‍ഫിലേക്ക് പോയത്. ഇതിനുപിന്നാലെയാണ് ഇവിടെ ചീട്ടുകളി നടന്നത്. ഓരോ തവണയും വെവ്വേറെ സ്ഥലങ്ങളില്‍ ചൂതാട്ടം നടത്തുകയാണ് സംഘത്തിന്റെ പതിവെന്നാണ് സൂചന. ചൂതാട്ടസംഘാംഗങ്ങളുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍ഗോഡ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ചൂതാട്ടസംഘമാണ് അറസ്റ്റിലായിരിക്കുന്നത്.