അഴീക്കല്‍ തുറമുഖം; ചേംബര്‍ മുഖാമുഖം സംഘടിപ്പിച്ചു
1488411
Thursday, December 19, 2024 7:56 AM IST
കണ്ണൂർ: അഴീക്കല്‍ തുറമുഖത്ത് നിന്ന് ദിവസേന കപ്പൽ സര്‍വീസ് നടത്തുന്നതിനെക്കുറിച്ച് തുറമുഖ അധികൃതർ, കേരള മാരിടൈം ബോര്‍ഡ്, ഭാരത് ഫ്രെയ്റ്റ് ഗ്രൂപ്പ് തുടങ്ങിയവരുമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കണ്ണൂർ ചേംബർ ഹാളിൽ മുഖാമുഖം സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.കെ. രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
വിശിഷ്ടാതിഥി കെ.വി. സുമേഷ് എംഎല്‍എ ആമുഖപ്രഭാഷണവും റിട്ട. കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എൻ.എസ്. പിള്ളൈ മുഖ്യപ്രഭാഷണവും നടത്തി.
ഭാരത് ഫ്രെയ്റ്റ് ഗ്രൂപ്പ് എംഡി സുവോള് ഖസാനി, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് എംഡി മായന്‍ മുഹമ്മദ്, കെ.വി. ദിവാകര്‍, വിവേക്, ഫിനോസ് ബഷീര്‍, കെ.പി. ഇര്‍ഷാദ്, എം. ബാവ, കെ.വി. നമ്പൂതിരി, ചേംബര്‍ വൈസ് പ്രസിഡന്റ് സച്ചിന് സൂര്യകാന്ത്, കേരള മാരിടൈം സിഇഒ ഷൈന്‍ എ. ഹഖ് എന്നിവർ പ്രസംഗിച്ചു.