ഇരിട്ടിയിൽ പോലീസും ആർടിഒയും സംയുക്ത വാഹന പരിശോധന നടത്തി
1488407
Thursday, December 19, 2024 7:56 AM IST
ഇരിട്ടി: വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇരിട്ടിയിലും പോലീസും ആർടിഒയും സംയുക്ത വാഹന പരിശോധന ആരംഭിച്ചു. ഇരിട്ടിയിലെ അതിതീവ്ര അപകട സാധ്യതയുള്ള പ്രദേശങ്ങളിലാണ് സംയുക്ത പരിശോധന നടത്തിയത്. അതിതീവ്ര അപകട മേഖലയായ ജബ്ബാർ കടവ്, കീഴൂർ കൂളിച്ചമ്പ്ര, മാടത്തിൽ, ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സംയുക്ത പരിശോധന നടത്തിയത്.
പരിശോധനയിൽ അനധികൃതമായ രൂപമാറ്റം നടത്തിയ വാഹനങ്ങൾ, പെർമിറ്റ്, ഫിറ്റ്നസ്, ഇൻഷ്വറൻസ് തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയിരുന്നു.
സംയുക്ത പരിശോധന രാത്രിയിലും തുടരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി.കെ. ശ്രീനി, വി.ആർ. ഷനിൽ കുമാർ, കെ.കെ. ജിതേഷ്, ഇരട്ടി എസ്ഐ മനോജ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.