വൈദ്യുതി ചാർജ് വർധന: കോൺഗ്രസ് പ്രതിഷേധിച്ചു
1487883
Tuesday, December 17, 2024 7:18 AM IST
കണ്ണൂർ: തുടർഭരണത്തിന്റെ മറവിൽ സാധാരണക്കാരെയും തൊഴിലാളികളെയും കൊള്ളയടിക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഇതുപോലെ ജനങ്ങൾ വെറുത്ത ഒരു ഗവൺമെന്റ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. വൈദ്യുതി ചാർജ് വർധനവിനെതിരെയും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യുഡബ്ള്യുഇസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ജനകീയ പ്രതിരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി, റഷീദ് കവ്വായി, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ആർ. മായൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിൻ ഖാദിയോട്, എൻ.വി. നാരായണൻ, ഓമന മോഹൻദാസ്, എൻ. സൗമ്യ, വി. സന്ധ്യ, ശശി പാളയം, ടി.കെ. അജീഷ്, ആലിക്കുഞ്ഞി പന്നിയൂർ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി വൈദ്യുത ഭവനിലേക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി അംഗം ടി.ഒ. മോഹനൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷനായിരുന്നു. കെ വേലായുധൻ, പി.കെ. ജനാർദ്ദനൻ, ഡെയ്സി മാണി, വി.ടി. തോമസ്, സാജു യോമസ്, തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
മട്ടന്നൂർ: പാലോട്ടുപള്ളി കെഎസ്ഇബി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സദസ് കെപിസിസി മെംബർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. ഭാസ്കരൻ, നേതാക്കളായ ടി.വി. രവീന്ദ്രൻ, കെ.വി. ജയചന്ദ്രൻ, പി.വി. ധനലക്ഷ്മി, എം. ദാമോദരൻ, എ.കെ. രാജേഷ്, ഒ.കെ. പ്രസാദ്, ജോയ് കൊളോളം, കെ.പി. ബാബു, വി. കുഞ്ഞിരാമൻ, എം. പ്രേമരാജൻ, ലിസമ്മ വർഗീസ്, എൽ.ജി. ദയാനന്ദൻ, എം.വി. ചഞ്ചലാക്ഷി, ടി. ദിനേശൻ, സി. ബാലൻ, പി. രാഘവൻ, കെ. മനീഷ്, ആർ.കെ. നവീൻകുമാർ, രോഹിത്ത് കണ്ണൻ, എം. കുഞ്ഞമ്പു, സി.ഒ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
തൊണ്ടിയിൽ: വർധിപ്പിച്ച വൈദ്യുത ചാർജിനെതിരേ തൊണ്ടിയിൽ സംഗമം ജനശ്രീ മിഷൻ പ്രവർത്തകർ തൊണ്ടിയിൽ പ്രതിഷേധം നടത്തി. നിരക്ക് വർധന പിൻവലിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജനശ്രീ ചെയർമാൻ ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു. ദേവസ്യ കരിയാട്ടിൽ, ജോബി ജോസഫ്, ജോയ് മഞ്ഞളി, ശശീന്ദ്രൻ കിളിയത്തിൽ, സി. അനിൽകുമാർ, എം.ജെ. ജോണി, കെ. എസ്ടോമി എന്നിവർ പ്രസംഗിച്ചു.
പേരാവൂർ: അന്യായമായ വൈദ്യുത ചാർജ് വർധനവിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊണ്ടിയിൽ വൈദ്യുത ഭവനിലേക്ക് മാർച്ച് നടത്തി.
കെപിസിസി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. നേതാക്കളായ ലിസി ജോസഫ്, സുധീപ് ജെയിംസ്, പി.സി. രാമകൃഷ്ണൻ, പൂക്കോത്ത് അബൂബക്കർ, ജോസ് നടപ്പുറം, സി. ഹരിദാസൻ, കെ.പി. നമേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.