വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ കോൺഗ്രസ് പ്രതിഷേധം
1488420
Thursday, December 19, 2024 7:56 AM IST
ഇരിക്കൂർ: സംസ്ഥാന സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ കെപിസിസിയുടെ നിർദേശപ്രകാരം ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവളത്ത് പറമ്പിൽ നിന്നും ഇരിക്കൂർ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി മെംബർ പി.സി. ഷാജി മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എം. വിജയൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി, മൈനോരിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ കെ. ആർ. അബ്ദുൾ ഖാദർ, കെ.കെ. ഷഫീഖ്, ഇ.കെ. കുര്യൻ, ടോമി ജോസഫ്, കുര്യാക്കോസ് മണപ്പാടത്ത്, അസൈനാർ, അഗസ്റ്റിൻ വേങ്ങകുന്നേൽ, പ്രിൻസ് പി. ജോർജ്, പി. കോമള എന്നിവർ പ്രസംഗിച്ചു.