പുതിയങ്ങാടി കടപ്പുറത്ത് കള്ളക്കടൽ പ്രതിഭാസം
1488409
Thursday, December 19, 2024 7:56 AM IST
പഴയങ്ങാടി: അറബി കടലിൽ രൂപപ്പെട്ട കള്ളക്കടൽ പ്രതിഭാസത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയിൽ പുതിയങ്ങാടി ബീച്ച് റോഡ്, നീരൊഴുക്കും ചാൽ, കക്കാടൻ ചാൽ തീരങ്ങളിലും റോഡിലും അതിശക്തമായ തിരമാലയിൽ കടൽ വെള്ളം കയറി വയലുകളും പറമ്പുകളും നിറഞ്ഞു കവിഞ്ഞു. നിരവധി കൃഷിയിടങ്ങളും കിണറുകളും സെപ്റ്റിക്ക് ടാങ്കുകളും ഉപ്പുവെള്ളം കയറിയത് മൂലം ഉപയോഗ്യ ശൂന്യമായി. നീരൊഴുക്കും ചാൽ അഴിമുഖത്തിലൂടെ അടിച്ചു കയറുന്ന കടൽവെള്ളം തോട്ടിലൂടെ കടന്ന് കിലോമീറ്റർ ദൂരെയുള്ള വയലുകളിലും ജനവാസമേഖലകളിലുമാണ് എത്തുന്നത്. അടിയന്തരമായും ബന്ധപ്പെട്ടവർ അഴിമുഖത്തെ മണൽ നീക്കണമെന്ന് മാടായി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സജീനാരായണൻ ആവശ്യപ്പെട്ടു.