ഗ്രോട്ടോ ആശീർവദിച്ചു
1487876
Tuesday, December 17, 2024 7:18 AM IST
അലക്സ്നഗർ: സെന്റ് ജോസഫ്സ് പള്ളിയോടനുബന്ധിച്ച് പുതുതായി നിർമാണം പൂർത്തിയാക്കിയ പരിശുദ്ധ ദൈവമാതാവിന്റെ ഗ്രോട്ടോ കല്ലിട്ട തിരുനാളിന്റെ ഭാഗമായി ഇടവക വികാരി ഫാ. തോമസ് വട്ടംകാട്ടിൽ ആശീർവദിച്ചു.
പാരിഷ് ട്രസ്റ്റിമാരായ സാബു കൊച്ചുപുരയ്ക്കൽ, ടോമി തലയ്ക്കൽ, കൺവീനർ ജോഷി കടുതോടിൽ, ജോൺ കടുതോടിൽ, അനീഷ് തേരകത്തിനാടിയിൽ, അന്നമ്മ തേരകത്തിനാടിയിൽ, അജി ജോമോൻ മുകളേൽ എന്നിവരാണ് ഗ്രോട്ടോയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.