നെക്സ്റ്റ് ടോപ് മോഡൽ ജേതാവായി തില്ലങ്കേരിയിലെ കൊച്ചുമിടുക്കി
1488044
Wednesday, December 18, 2024 6:29 AM IST
ഇരിട്ടി: മലേഷ്യൻ ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റും അലിസ്റ്റ് മലേഷ്യ അക്കാഡമിയും ചേർന്ന് മലേഷ്യയിൽ നടത്തിയ ഫാഷൻ ഷോ ഇന്റർനാഷണൽ നെക്സ്റ്റ് ടോപ് മോഡൽ 2024 മത്സരത്തിൽ തില്ലങ്കേരി സ്വദേശിനി വൈദേഹി എസ്. പ്രശാന്ത് ചാമ്പ്യനായി. ആറു വയസിൽ താഴെയുള്ളവരുടെ വിഭാഗത്തി ലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച നാലു വയസുകാരി വൈദേഹി ജേതാവായത്.
13,14 തീയതികളിൽ മലേഷ്യയിലെ പുത്രജയയിലായിരുന്നു മത്സരം. ചൈന, തായ്ലൻഡ്, മംഗോളിയ തുടങ്ങിയ 10 രാജ്യങ്ങളിൽ നിന്നായി 150ലേറെ മത്സരാർഥികൾ ഷോയിൽ പങ്കെടുത്തു. ഡെനിം വിഭാഗത്തിൽ ഒന്നാം സ്ഥാനവും കൾച്ചറൽ, ഫാഷൻ ബോൾ, ഫ്യുച്ചറിസ്റ്റിക് വിഭാഗങ്ങളിൽ തിളക്കമാർന്ന വിജയവും കൈവരിച്ചാണ് വൈദേഹി നേട്ടം കൈവരിച്ചത്. തൃശൂർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ജീവനക്കാരനായ തലശേരി സ്വദേശി പ്രശാന്ത്- അധ്യാപികയും തില്ലങ്കേരി സ്വദേശിനിയുമായ ഷീബ ദന്പതികളുടെ മകളാണ് വൈദേഹി.